കൊച്ചി: തിരക്കഥാകൃത്തും എഴുത്തുകാരനുമായ പരേതനായ പുതുശേരി ജോണ്‍ പോളിന്റെ ഭാര്യ അയിഷ എലിസബത്ത് ജോണ്‍ (76) അന്തരിച്ചു. ഞാളിയത്ത് (കോട്ടയത്തുപാറ) കുടുംബാംഗമാണ്.
ഭൗതികദേഹം ഇന്നു രാവിലെ 10 മുതല്‍ മരടിലുള്ള വസതിയായ കൊട്ടാരം എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം നാലിന് എളംകുളം സെന്റ് മേരീസ് സുനോറ പള്ളിയില്‍.
കഴിഞ്ഞ 25നു രാവിലെ കടവന്ത്രയിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മകള്‍: ജിഷ ജോണ്‍, മരുമകന്: ജിബി എന്‍. ഏബ്രഹാം.